മഹിളാ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേത്യതത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന സംസ്ഥാന ജാഥ (ഉത്സാഹ്) മഹിള കോൺഗ്രസ്സ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി വൻ സ്വീകരണം നൽകി.
ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് ശ്രീമതി സുജാ ബാബുവിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിന് എതിരെ വനിതകൾ കൂട്ടായ സമരപരിപാടികൾ നടത്തുവാൻ അഹ്വാനം ചെയ്തു സംസാരിച്ചു.യോഗത്തിൽ ശ്രീ.ആൻ്റോ ആൻ്റണി എം.പി മുഖ്യാഥിതിയായിരുന്നു. മഹിളാ കോൺഗ്രസ്സിൽ പുതുതായി കടന്നു വന്ന നൂറുകണക്കിന് വനികൾക്ക് അംഗത്ത്വം നൽകി.
ജാഥാ അംഗങ്ങൾക്ക് പുറമെ കോൺഗ്രസ്സിൻ്റെയും മഹിളാ കോൺഗ്രസ്സിൻ്റെയും നേതാക്കളായ തോമസ് കല്ലാടൻ, അഡ്വ.ജോമേൻ ഐക്കര ,അഡ്വ. സതീഷ് കുമാർ, അഡ്വ.മുഹമദ് ഇല്ല്യാസ്, ജോർജ് ജേക്കബ്, റ്റോമി മാടപ്പള്ളി, ചാർളി അലക്സ്, സുരേഷ് കാലയിൽ, അജികുമാർ. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബെറ്റി റ്റോ ജോ, കൊച്ചുറാണി എബി, ഓമന ഗോപാലൻ, രാജമ്മ ഗോപിനാഥ്, സുനിത അനിൽ ,ആശ ജോസ് ,സുജാ ഗിരീഷ്, ബിന്ദു സനോജ്, ൈഷനി ബേബി, അഡ്വ. ഉഷ മേനോൻ, ഷൈജി ജയൻ, നിർമ്മല വിജയൻ, ശാന്താ ഭായ് ജയകുമാർ, കുസുമം മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments