Latest News
Loading...

മൂന്നിലവില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം




മൂന്നിലവില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിലാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ടിപ്പര്‍ അടുത്തുള്ള പുരയിടത്തിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വൈക്കം സ്വദേശികളായ സേവ്യര്‍ (59) റോബിന്‍ (45) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.




 റോഡില്‍ ടിപ്പര്‍ ലോറികള്‍ അമിതലോഡ് കയറ്റിയാണ് സഞ്ചരിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുവവി ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത് ഇതിന് മുന്‍പും ഈ രോഡില്‍ നിരവധി വാഹനങ്ങള്‍ സമാനമായ രീതിയില്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 



ഇല്ലിക്കല്‍ കല്ലിലേയ്ക്ക് പോകുന്ന പാത കൂടിയായ ഈ വഴിയില്‍ ടിപ്പറുകളുടെ നിയമം ലംഘിച്ചുള്ള ലോഡുമായുളള സഞ്ചാരം കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും നാട്ടുകാര്‍ പറയുന്നു.  . ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയിലെ ടീം എമര്‍ജന്‍സിയിലെ അംഗങ്ങളും സ്ഥലത്തെത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments