Latest News
Loading...

ചോലത്തടം കൈലസേശ്വര മഹാദേവ ക്ഷേത്രത്തിൽ മോഷണം



പൂഞ്ഞാർ ചോലത്തടം കൈലസേശ്വര മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നു. കാണിക്കയായി ലഭിച്ചിരുന്ന ഒരു പവൻ സ്വർണവും രൂപയും മോഷണം പോയി. ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്ര ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഒന്നാം തീയതി മാത്രമാണ് ക്ഷേത്രത്തിൽ പൂജയുള്ളത്. അതിനാൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഓഫീസ് തുറന്നത്. 



ക്ഷേത്ര വളപ്പിൽ കുഴൽകിണർ കുത്തുന്നത് സംബന്ധിച്ചുള്ള ആവശ്യത്തിനാണ് ബുധനാഴ്ച ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയത്. ഓഫീസ് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരിയും കാണിക്കവഞ്ചിയും തകർത്തു. ഓഫീസിലെ ഉപകരണങ്ങളും ഫയലുകളും അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. 

മോഷണം പോയ സ്വർണവും രൂപയും അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം പ്രസിഡന്റ് ടി. എസ്. രാമചന്ദ്രൻ, സെക്രട്ടറി ടി.കെ. വിനോദ്  എന്നിവർ ഈരാര്‌റുപേട്ട പോലീസ് പരാതി നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments