Latest News
Loading...

ചേര്‍പ്പുങ്കല്‍ ഹൈവേ റോഡിലും സ്‌നേഹാരാമം പദ്ധതി



മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യം നീക്കി ചെടികള്‍ നട്ട് ചേര്‍പ്പുങ്കല്‍ ഹൈവേ റോഡിലും സ്‌നേഹാരാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ചേര്‍പ്പുങ്കല്‍ ഹൈവേ റോഡില്‍ വെയ്റ്റിംഗ് ഷെഡിന് സമീപം മാലിന്യം നിറഞ്ഞ വഴിയോര പ്രദേശം വൃത്തിയാക്കിയാണ് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് സ്‌നേഹാരാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു.



ചെടി നടീലിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു നിര്‍വ്വഹിച്ചു.കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്,മുന്‍ പ്രസിഡന്റ് ബോബി മാത്യു,വാര്‍ഡ്‌മെമ്പര്‍ മിനി ജറോം,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി ജെ സിന്ധുറാണി,മിനിമോള്‍ കെ പി, സതീശ്കുമാര്‍,വോളണ്ടിയേഴ്‌സ് ലീഡേഴ്‌സുമാരായ ബഞ്ചമിന്‍ ബിനോയ്,അല്‍ഫോന്‍സ് ജോജോ,ആശിക് മധു,അന്‍വിന്‍,ജിന്‍സ്,ആല്‍ബി തുടങ്ങിവര്‍ നേതൃത്വം നല്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments