അരുവിത്തുറ: അരുവിപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ ഭൗതിക മുന്നേറ്റമായ സഹദാ കർമ്മ പരിപാടിയുടെ ഭാഗമായി 22 പാവപ്പെട്ട കുടുംബങ്ങൾക്കായി പൂർത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടി 10 സെൻറ് സ്ഥലം വീതമുള്ള 22 വീടുകൾ പൂർത്തിയാക്കിയത്.പ് 650 ചതുരസ്ര അടി വിസ്തീർണ്ണമുള്ള വീടുകൾക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവഴിച്ചും ഓരോ ഭവനങ്ങളുടെയും സ്വകാര്യത പരിഗണിച്ചുമാണ് നിർമ്മാണം. ഈ 22 ഭവനങ്ങൾക്കു പുറമെ 10 ഭവനങ്ങളുടെ നിർമാണവും പദ്ധതിയിലുണ്ട്. പാലാ രൂപത ഹോം പ്രോജക്ടുമായി ചേർന്നാണ് വീടുകൾ ഒരുക്കിയിരിക്കുന്നത്.
സഹദാ ഗാർഡൻസ് എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതി, അരുവിത്തുറ പ്രദേശത്തെ സുമനസുകൾ സംഭാവനയായി നൽകിയ ഒരു കോടി രൂപയും ബാക്കി പള്ളിയിൽ നിന്ന് നേരിട്ട് ചിലവഴിച്ചും ഏതാണ്ട് എട്ട് മാസം കൊണ്ടാണ് പൂർത്തിയായത്. ശുദ്ധജലത്തിനായി കുളവും പൊതുവായ മൈതാനവും വാഹന പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
2019 ൽ വികാരിയായി നിയമിതനായ ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നടത്തിയ ഭവന സന്ദർശനങ്ങളിൽ നിന്നാണ് സ്വന്തമായി ഭവനമില്ലാത്തവരുടെ ദുരിതവും ദുഃഖവും നേരിട്ട് കണ്ട് മനസിലായത്. ഈ സന്ദർശനത്തിൽ നിന്നാണ് സഹദാ ഗാർഡൻസ് എന്ന സ്വപ്ന പദ്ധതിയുടെ ആശയം ഉയർന്നു വരുകയും അത് പൂവണിയുകയും ചെയ്തത്. അന്നു മുതലുള്ള കൈക്കാരന്മാരുടെയും കമ്മിറ്റിയംഗങ്ങളുടെയും അസി. വികാരിമാരുടെയും സഹദാ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ ദൗത്യം പൂർത്തിയായത്.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കുപറമ്പിലിനോടൊപ്പം സഹവികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ.ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. സെബാസ്റ്റിൻ നടുത്തടം, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ കെ.എം. തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം, സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ജോൺസൺ ചെറുവള്ളിൽ, ജോണി കൊല്ലംപറമ്പിൽ, ഡോൺ ഇഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് നടന്ന അമീർവാദകർമ്മത്തിൽ രൂപതാ വികാരി ജനറാൾ വെരി റവ.ഫാ സെബാസ്റ്റ്യൻ കണിയോടി , ആന്റൊ അന്റണി എംപി, മുൻ എം എൽ എ മാരായ പി സി.ജോർജ് , വി ജെ സെബാസ്റ്റ്യൻ, ലോപ്പസ് മാത്യു, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments