Latest News
Loading...

പോക്സോ ആക്ടിനെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും സെമിനാർ നടത്തി.



പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ ആക്റ്റിനെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും സെമിനാർ നടന്നു. ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. കൗമാരക്കാലത്ത്, അറിവില്ലായ്മ കൊണ്ടും മറ്റുള്ളവരുടെ പ്രേരണയായാലും പല വിദ്യാർത്ഥികളും ഇത്തരം കുറ്റങ്ങളിൽ പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ ഇടം കെണികളുടെയും ചതികളുടെയും കൂടി ലോകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 



വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഇൻറർനെറ്റും മൊബൈൽ ഫോണും നമ്മുടെ ഭാവിയെ  ഇരുട്ടിലേക്ക് നയിക്കുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജിമോൻ ജോസ് വട്ടപ്പലം, റെജി സക്കറിയാസ്, ജിതിൻ പി മാത്യു, ജോർജ് തോമസ്, ജിജു ജോസഫ്, ബെന്നി സേവ്യർ എന്നിവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments