ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു അപകടം.
റോഡരികിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് പിക്കപ് ഇടിച്ച് ഒടിഞ്ഞുവീണു. റോഡരികിലെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയുടെ ഭാഗവും തകര്‍ന്നു. ഇടിച്ച ശേഷം വാഹനം തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു .
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്ക്അപ്പ് വാന്‍. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. അപകടങ്ങളും അപകടമരണങ്ങളും വര്‍ധിക്കുമ്പോഴും ഇവ നിയന്ത്രക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. റമ്പിള്‍ സ്ട്രിപ്പുകളെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments