Latest News
Loading...

പിഡബ്ല്യുഡി റിവ്യൂ മീറ്റിംഗ് പാലായില്‍ നടന്നു



പിഡബ്ല്യുഡി റിവ്യൂ മീറ്റിംഗ് പാലായില്‍ നടന്നു. എംഎല്‍എ  മാണി.സി.കാപ്പന്റെ നേതൃത്വത്തില്‍  പിഡബ്ല്യുഡി  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ച മീറ്റിംഗില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട റോഡിലെ അറ്റകുറ്റപ്പണികള്‍ വിശദീകരിച്ചു. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ചെയ്തുതീര്‍ക്കേണ്ട പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ പറഞ്ഞു. നവംബര്‍ ആദ്യവാരം ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന 7 റോഡുകളുടെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.




പാതകളില്‍ സ്പീഡ് ബ്രേക്കര്‍ , സീബ്രാലൈന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് . വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി അടിയന്തരമായി ചെയ്ത തീര്‍ക്കേണ്ട നിരത്ത്  വിഭാഗം ജോലികള്‍ മഴ മാറിയാല്‍ ഉടനെ തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു .വാഹനാപകടങ്ങള്‍ പതിവായ പുലിയന്നൂര്‍ റോഡിന്റെയും പിഴക്‌റോഡിന്റെയും നിര്‍മ്മാണ ക്രമക്കേടുകള്‍ എത്രയും വേഗം പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments