Latest News
Loading...

ബിഷപ് വയലില്‍ വോളിബോള്‍ ടൂര്‍ണമെന്ററിന് തുടക്കം.43 മത് ബിഷപ്പ് വയലില്‍ വോളിബാള്‍ ടൂര്‍ണമെന്റിനു വര്‍ണ്ണാഭമായ തുടക്കം. സെന്റ് തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന പ്രഗല്‍ഭതാരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥമുള്ള കോളേജിലെ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജഴ്‌സി അണിഞ്ഞാണ് മന്ത്രിയും എംഎല്‍എയും ചടങ്ങിനെത്തിയത്. 

പഴയ കാലഘട്ടങ്ങളുടെ ഓര്‍മകള്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ മനസിലേയ്‌ക്കെത്തുന്നതായി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പഴയകാല ഓര്‍മകളാണ് ഏറ്റവും സുന്ദരം. പഴയ സുഹൃത്തുക്കളെയും അധ്യാപകരെയും ഓര്‍മിക്കാന്‍ ഈ വേദി ഉപകരിച്ചു. വയലില്‍ ട്രോഫി പാലയിലെ ഏറ്റവും ശ്രദ്ധേയമായ മല്‍സരമാണ്. പാലാ കോളേജില്‍ പഠിക്കുകയെന്നത് തന്നെ ഭാഗ്യമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 
1977-ലെ ബിഷപ് വയലില്‍ ട്രോഫിയില്‍ പങ്കെടുത്ത്  ട്രോഫി ഏറ്റുവാങ്ങിയതിന്റെ അഭിമാനം മാണി സി കാപ്പന്‍ പങ്കുവച്ചു. അതിനാല്‍ ഈ മല്‍സരത്തോട് എന്നും ഒരു ആവേശമുണ്ട്. സെന്റ് തോമസ് കോളേജില്‍ പഠിക്കാനാകാതെ പോയതിന്റെ കാരണവും എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞു. 7 യൂണിവേഴ്‌സിറ്റി താരങ്ങള്‍ നിലവില്‍ സെന്റ് തോമസില്‍ അന്ന് അഡ്മിഷന്‍ നേടിയിരുന്നു. 8-ാമനായി പ്രവേശനം കിട്ടില്ലാത്തതിനാലാണ് വേറെ കോളേജിലേയ്ക്ക് പോയത്. എങ്കിലും പരിശീലനം പാലായിലായിരുന്നുവെന്നും എംഎല്‍എ അനു്‌സമരിച്ചു. മല്‍സരപ്പകിട്ട് കൂട്ടുന്നതിനായി മന്ത്രിയുടെയും എംഎല്‍എയുടെയും ടീമുകള്‍ തമ്മില്‍ സൗഹൃദ പ്രദര്‍ശമനമല്‍സരവും കോളേജ് അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് എംഎല്‍എ കളിക്കുന്നത് ഒഴിവാക്കി. എന്നാല്‍ കോര്‍ട്ടിലിറങ്ങി വാം ചെയ്യാനും സഹതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിലും എംഎല്‍എ പങ്കാളിയായി. മന്ത്രിയാണ് ആദ്യ സര്‍വ് നടത്തിയത്. മന്ത്രി നയിച്ച സെന്റ് തോമസ് കോളേജ് അലൂംമ്‌നി ടീമും എംഎല്‍എ നയിച്ച അന്ത്യാളം ടീമും ഏറ്റുമുട്ടിയ മല്‍സരത്തില്‍ വിജയം മന്ത്രിയ്‌ക്കൊപ്പമായിരുന്നു. വിദ്യാര്‍ഥികളും, പൊതുജനങ്ങളും അടങ്ങുന്ന നൂറു കണക്കിന് കാണികള്‍ മല്‍സരം കാണാനെത്തിയിരുന്നു. 

തുടർന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് സെന്റ് ജോർജ് കോളേജ് അരുവിത്തറയെ കീഴടക്കി അടുത്ത റൗണ്ടിൽ കടന്നു. സ്കോർ 19-25, 25-19, 25-18, 25-19.


തിങ്കളാഴ്ച രാവിലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് സേക്കർട്ട് ഹാർട്ട് കോളേജ് തേവരയെ കീഴടക്കി ടൂർണമെന്റിലെ ആദ്യ വിജയം കരസ്ഥമാക്കി. (സ്കോർ 26-24, 20-25, 25-22, 25-23). ചൊവ്വാഴ്ച രാവിലെ 7. 30ന് നടക്കുന്ന മത്സരത്തിൽ സിഎംഎസ് കോളേജ് കോട്ടയം സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെയും, ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വനിതാ വിഭാഗം മത്സരത്തിൽ ചങ്ങനാശ്ശേരി കോളേജ് പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിനെയും തുടർന്നുള്ള മത്സരത്തിൽ മുൻവർഷത്തെ ഫൈനലിസ്റ്റ് ആയ എസ് എൻ കോളേജ് ചേളന്നൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും നേരിടും.

പാലാ സെന്റ് തോമസ് കോളേജ് സ്ഥാപകനും പാലാ രൂപതാ പ്രഥമ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റിയന്‍ വയലില്‍ പിതാവിന്റെ സ്മരണാര്‍ത്ഥമാണ് ബിഷപ് വയലില്‍ വോളിബോള്‍ മല്‍സരം വര്‍ഷം തോറും നടന്നുവരുന്നത്. കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാംപ്യന്‍മാരായ പുരുഷ-വനിതാ ടീമുകള്‍ 12 വരെ നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരയ്ക്കും. പൊതുജനങ്ങള്‍ക്കും മല്‍സരങ്ങള്‍ വീക്ഷിക്കാം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments