ഇരുപതാമത് റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ 13 സബ് ജില്ലകളിലെ 300 സ്‌കൂളുകളില്‍ നിന്നായി 2129 കുട്ടികളാണ് വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ആദ്യദിനത്തില്‍ 61 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
കായിക മത്സരങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. കോട്ടയം DDE സുബിന്‍ പോള്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ DEO, AEO മാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
സ്‌കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്.എം.വി. എച്ച്.എസ്.എസ് ആണ് നിലവിലെ ചാമ്പ്യന്‍മാര്‍. പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂളിന്റെ മികവില്‍ രണ്ടു വര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍. പാലാ സെന്റ് തോമസ് സ്‌കൂളാണ് രണ്ടാം സ്ഥാനക്കാര്‍. കഴിഞ്ഞ തവണ പാലാ സബ്ജില്ലയാണ് രണ്ടാമതെത്തിയത്.
ഒന്‍പതിന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments