പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി കെ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ബെന്നി മുണ്ടത്താനം, വത്സമ്മ തങ്കച്ചൻ, അഖില അനിൽകുമാർ, പ്രിൻസ് അഗസ്റ്റിൻ, സീന ജോൺ, മോളി ടോമി, ലിൻ്റൺ ജോസഫ്, സ്മിതഗോപാലകൃഷ്ണൻ, ലിസ്സമ്മ ടോമി, ആനിയമ്മ ജോസ്, പ്രേമ കൃഷ്ണസ്വാമി, അനസ്യ രാമൻ, ഗിരിജ ജയൻ, സാജു ജോർജ്, എം എസ് സുനിൽ, അഭിനന്ദ് ബി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments