ഈരാറ്റുപേട്ട നഗരസഭയിൽ കഴിഞ്ഞ പത്ത് വർഷമായി തകർന്നു കിടന്നിരുന്ന ഒന്നാം മൈൽ - കാരയ്ക്കാട് കെരീം സാഹിബ് റോഡ് ആൻ്റോ ആൻ്റണി എം.പി അനുവദിച്ച 15 ലക്ഷം രൂപയും ,നഗരസഭ അനുവദിച്ച 25 ലക്ഷം രൂപയും മുടക്കി മനോഹരമായി ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ടാറിങ് പൂർത്തിയാക്കി റോഡ് നവീകരിച്ചു. 2022-23 പദ്ധതി വർഷത്തിൽ നഗരസഭ ഏറ്റവും കൂടു തൽ ഫണ്ട് ചില വഴിച്ചത് ഈ റോഡിനാണ് .
നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇൽയാസ് മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ സുനിൽ കുമാർ കെ സ്വാഗതം ആശംസിച്ചു. കൗൺസിലർമാരായ നൗഫിയ ഇസ്മായിൽ ,നാസർ വെള്ളൂപ്പറമ്പിൽ ,അൻസൽ ന പരിക്കുട്ടി ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനസ് നാസർ ,റാസി ചെറിയ വല്ലം ,അബ്ദുൽ കരീം ,ഇല്യാസ് തട്ടാം പറമ്പിൽ ,അമീൻ പിട്ടയിൽ ,ഷിയാസ് മുഹമ്മദ് സി .സി .എം ,പരീത് ,അഫ്സൽ മുനീർ , ഷാഹുൽ ,മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments