കടനാട് കുടുംബശ്രീ സിഡിഎസിന്റെ 'തിരികെ സ്കൂളിൽ' ക്യാമ്പയിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ അസംബ്ലിയിൽ കുടുംബശ്രീ മുദ്രഗീതം പാടി ആരംഭിച്ചു. യോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . വി.ജി സോമൻ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി ഫ്ലാഗ് ഓഫ് ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മെർലിൻ റൂബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ രാജു, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പുഷ്പ റെജി, ഹെഡ്മാസ്റ്റർ സജി തോമസ്, ബ്ലോക്ക് കോഡിനേറ്റർ പാർവതി പരമേശ്വരൻ, അക്കൗണ്ടന്റ് സുനീഷ് ടി.ജി, സിഡിഎസ് അംഗങ്ങളായ സൈമ സതീഷ്, റെജി രാജു, മേരിക്കുട്ടി ജോസഫ്, സുഷമ രാധാകൃഷ്ണൻ, അനു ജയൻ, ഗിരിജ ശശിധരൻ, മേഴ്സി മനോഹരൻ, ലാലി ജോസ്, ജെസ്സി തോമസ് തുടങ്ങിയവരും സ്കൂൾ RP മാരും പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments