ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഉഴവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ പുളിക്കയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്തും എൻ എച് എം സംയുക്തമായാണ് പദ്ധതി രൂപീകരിച്ചു നടപ്പിലാക്കിയത്.കുട്ടികൾക്കുള്ള കളിയിടം,മുലയൂട്ടൽ കേന്ദ്രം, രോഗ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പി എൻ രാമചന്ദ്രൻ, മെമ്പർ എലിയമ്മ കുരുവിള,ഹോസ്പിറ്റൽ സുപ്രണ്ട് ഡോ രാജേഷ്, ഡോ മാമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു.സി മിനിമോൾ ഡി,രാജേഷ് രാജൻ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments