പൂഞ്ഞാർ കായിക കേരളത്തിന്റെ പിതാവ് കേണൽ ജി വി രാജാ യുടെ 115 -0 ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് മാതൃ വിദ്യാലയമായ പൂഞ്ഞാർ എസ് എം വി സ്കൂളിൽ അനുസ്മരണ പരിപാടി നടത്തി. പ്രിൻസിപ്പൽ ആർ. ജയശ്രീ അധ്യക്ഷത വഹിച്ചു.
ദ്രോണാചാര്യ കെ പി തോമസ് മാഷ് ജി വി രാജയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, കായികാധ്യാപകൻ ജോസിറ്റ് ജോൺ, പി ജി ഗോദവർമ്മരാജ, ആർ സുനിൽകുമാർ, രഞ്ജിത് പി ജി, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments