വസ്തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകിയ തുക നഷ്ടവും പലിശയും ഉൾപ്പെടെ തിരികേ നൽകാൻ കോടതി ഉത്തരവ്. ഉള്ളനാട് സ്വദേശി ഉപ്പൂട്ടിൽ സിജുവിനെ പ്രതിയാക്കി പൈക സ്വദേശി ജോസ് ആന്റണി നൽകിയ കേസിലാണ് പാലാ സബ് ജഡ്ജി പ്രവിൺ കുമാർ ജി യുടെ ഉത്തരവ്
സിജു സ്വന്തം സ്ഥലം വാദിക്ക് നൽകാമെന്ന് സമ്മതിച്ച് അഡ്വാൻസ് ഉടമ്പടി എഴുതി 20 ലക്ഷം രുപാ അഡ്വാൻസ് വാങ്ങിയ ശേഷം വസ്തു എഴുതി നൽകാതെ വിഴ്ച വരുത്തു കയായിരുന്നു. തുടർന്ന് ജോസ് ആൻറണി കോടതിയെ സമീപിക്കുകയും അഡ്വാസ് നൽകിയ തുകയും പലിശയും നഷ്ടവും കോടതി ചിലവും ഉൾപ്പെടെ 32 ലക്ഷം രുപാ തിരികേ വാദിക്ക് നൽകാൻ കോടതി ഉത്തരവിടുകയും ആയിരുന്നു.
വാദികൾക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻ കുളം, ശ്രുതി ലക്ഷ്മി അജിത് എന്നിവർ കോടതിയിൽ ഹാജരായി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments