Latest News
Loading...

ഗാന്ധിജയന്തി ദിനത്തിൽ പഠനയാത്ര നടത്തി


ഗാന്ധിജയന്തി ദിനത്തിൽ ഓർമ്മകൾ പുതുക്കി പഠനയാത്ര നടത്തി ചേന്നാട് നിർമ്മല എൽ.പി സ്കൂളിലെ കുട്ടികൾ.  ഗാന്ധിജയന്തിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഗാന്ധിജി സന്ദർശിച്ച ചങ്ങനാശ്ശേരി ആനന്ദാശ്രമം എം. ടി സെമിനാരി സ്കൂൾ, ബിഷപ്പ് ഹൗസ്,,കുമാരനല്ലൂർ ക്ഷേത്രം,   വൈക്കം ക്ഷേത്രം, ഇണ്ടംതുരുത്തി മന, ഏറ്റുമാനൂർ ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെയാണ് പഠനയാത്ര നടത്തിയത്. 



ഗാന്ധിജിയുടെ ജീവിചരിത്രം പഠിക്കാൻ സാധിക്കുന്ന രീതിയിലുള്ള  അനുസ്മരണ സന്ദേശങ്ങളും ശബ്ദ സന്ദേശവും ജീവിതവും ഉൾപ്പെടുത്തിയുള്ള ഓഡിയോസന്ദേശങ്ങളും വീഡിയോകളും, ചിത്രങ്ങളും കൊണ്ട് നിറഞ്ഞ വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധി മ്യൂസിയം കുട്ടികൾക്ക് വിജ്ഞാനത്തിന്റെ കലവറ പകർന്നു നൽകിയ ഒരു അനുഭവമായി മാറി. സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി.നായർ  പഠനയാത്രക്ക് നേതൃത്വം കൊടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments