ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കോണിപ്പാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ മണ്ണാറത്ത് മാത്യു (80) വിനാണ് പരിക്കേറ്റത്. ബുധനാഴ്ച 9.30 നാണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ടയിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. കോണിപ്പാടെത്തിയപ്പോൾ മുൻപിലായിരുന്ന ഓട്ടോറിക്ഷ തിരിയുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു. തലക്ക് പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ വീടിന്റെ മതിൽ തകർത്താണ് നിന്നത്. കാർ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപെട്ടു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments