പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 43- മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ പാലാ സെന്റ് തോമസ് കോളേജും ചേളന്നൂർഎസ് എൻ കോളേജും പുരുഷ വിഭാഗം വിഭാഗം ഫൈനലിൽ പ്രവേശിച്ചു.
സെമി പോരാട്ടത്തിൽ പാലാ സെന്റ് തോമസ് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കേരള യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഫൈനലിൽ കടന്നത്.
(സ്കോർ 25-18, 25-22, 25-23). ബുധനാഴ്ച രാവിലെ നടന്ന ആദ്യ സെമി ഫൈനലിൽ ചേളന്നൂർ എസ് എൻ കോളേജ് സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയെ കീഴടക്കിയാണ് ഫൈനലിൽ കടന്നത്. സ്കോർ 25-17,25-21, 25-23.
വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം ഫൈനൽ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടും. തുടർന്ന് നടക്കുന്ന വനിതാ വിഭാഗം ഫൈനലിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, പാലാ അൽഫോൻസയും സെന്റ് ജോസഫ് ഇരിങ്ങാലക്കുടയും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിലെ വിജയികളെ ഫൈനലിൽ നേരിടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഡോ ജോസഫ് തടത്തിൽ സമ്മാനദാനം നിർവഹിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments