Latest News
Loading...

വർഗീയ കലാപങ്ങൾ അഴിച്ചുവിടുന്നു.. K. സലിംകുമാർ



രണ്ട് തവണയായി രാജ്യത്തെ കേന്ദ്രഭരണം കയ്യാളുന്ന സർക്കാരും സംഘപരിവാർ ശക്തികളും രാജ്യത്തെ കോടാനുകോടി വരുന്ന പൊതു സ്വത്തുക്കളെല്ലാം കുത്തക കോർപ്പറേറ്റുകൾക്കും ആർഎസ്എസ് ശക്തികൾക്കും തീറെഴുതി കൊടുക്കുന്ന നടപടികൾ പൊതുജനങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ രാജ്യവ്യാപകമായി വർഗീയ കലാപങ്ങൾ അഴിച്ചു വിട്ടുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് സിപിഐ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തീക്കോയിലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സഖാവ് കെ സലിംകുമാർ കുറ്റപ്പെടുത്തി. 


സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിൽ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും ജുഡീഷ്യറിയും മതനിരപേക്ഷതയും ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. കർഷകരും തൊഴിലാളികളും മതന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും യുവാക്കളും സ്ത്രീകളും അടക്കം രാജ്യത്തെ ജനങ്ങളാകെ വിവിധതരത്തിലുള്ള പ്രതിസന്ധികളിലും സാമ്പത്തിക തകർച്ചയിലും അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബിജെപി സർക്കാർ രാജ്യത്തിന് തന്നെ ബാധ്യതയായി കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ഭരണത്തിൽ നിന്നും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി സർക്കാരിനെ പുറത്താക്കുന്നതിന് രാജ്യത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ജനാധിപത്യ മതേതരപക്ഷ കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന്കെ സലിംകുമാർ ആഹ്വാനം ചെയ്തു. 



സമാപന സമ്മേളനത്തിൽ വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു
.T Dമോഹനൻ സ്വാഗതം പറഞ്ഞു. സഖാക്കൾ എം ജി ശേഖരൻ അഡ്വക്കേറ്റ് പി എസ് സുനിൽ പി എസ് ബാബു കെ എസ് രാജു കെ എം പ്രശാന്ത് രതീഷ് പി എസ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച ജാഥ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments