Latest News
Loading...

പിപി റോഡില്‍ 2 അപകടം. 3 പേര്‍ മരിച്ചു.



പൊന്‍കുന്നത്തിന് സമീപം കൊപ്രാക്കളത്ത് ബുധനാഴ്ച രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 



പള്ളിക്കത്തോട് സ്വദേശി വിഷ്ണു തിടനാട് സ്വദേശികളായ വിജയ്, ആനന്ദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 



അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. പത്തരയോടെ പൊന്‍കുന്നം മഞ്ചക്കുഴിയില്‍ മറ്റൊരപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനെ ഗുരുതരാവസ്ഥയില്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments