Latest News
Loading...

എന്റെ മണ്ണ് എന്റെ ദേശം എന്ന പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം



 സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി എന്റെ മണ്ണ് എന്റെ ദേശം എന്ന പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച മണ്ണും പ്രദേശത്തെ എട്ട് സ്‌കൂളുകളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച മണ്ണും കലശങ്ങളിലാക്കുകയും ആ കലശങ്ങളിൽ നിന്നും പ്രധാന കലശത്തിലേക്ക് പ്രതിനിധികൾ ഒരുപിടി മണ്ണ് വീതം നിക്ഷേപിച്ചു. 




എസ്.എം.വി. സ്‌കൂൾ ഒന്നാം വർഷ വാളണ്ടിയർ ലീഡർ ജേക്കബ് തോമസ് ഈരാറ്റുപേട്ട ബ്ലോക്കിനെ പ്രതിനിധാനം ചെയ്ത് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ വിമുക്ത ഭടന്മാരായ ആർ. സുശീൽ കുമാർ, ഗോപിനാഥൻ നായർ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജു സോമൻ, വിജി ജോർജ്, ഗീത നോബിൾ, അനുപമ വിശ്വനാഥ്, പി.എൽ. ജോസഫ്, എസ്.എം.വി. സ്‌കൂൾ പ്രഥമാധ്യാപകൻ വി.ആർ. പ്യാരിലാൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.വി. ശ്രീജ, പി.ടി.എ. പ്രസിഡന്റ് രാജേഷ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments