വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികളുടെ വാഗമണ്ണിൽ സംഘടിപ്പിച്ച " മുന്നൊരുക്കം" ക്യാമ്പ് ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് ഷെഹീർ വെള്ളൂപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു,
പാലക്കാട് നഗരസഭ കൗൺസിലർ എം. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡൻ്റ് ഖാജ ഹുസൈൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ.എം സാദിഖ്, മണ്ഡലം പ്രസിഡൻറ് ഹസീബ് വെളിയത്ത്, മുൻസിപ്പൽ സെക്രട്ടറി യൂസുഫ് ഹിബ, വൈസ് പ്രസിഡൻറ് ഫിർദൗസ് റഷീദ്, ജോയിൻ്റ് സെക്രട്ടറി നോബിൾ ജോസഫ്, പി.കെ.ഷാഫി, റൈന ടീച്ചർ ,കൗൺസിലർമാരായ എസ്.കെ. നൗഫൽ, ഡോ.സഹില ഫിർദൗസ് എന്നിവർ സംസാരിച്ചു,
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകളിൽ ഫസൽ വെള്ളൂപ്പറമ്പ് ,യൂസുഫ് പുതുപ്പറമ്പ് , ബാദുഷ, സക്കീർകറുകാംചേരിൽ, മാഹീൻ ഹിബ, സലിം വി.എം. , ഹാഷിർ ഇഞ്ചക്കാട്, ഫൈസൽ സംക്രാന്തി ,അസീസ് വഞ്ചാങ്കൽ എന്നിവരും സംസാരിച്ചു, വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് തുടങ്ങിയ വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് സമാപിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments