പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ നാളെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സംഘടിപ്പിക്കുന്ന പരിപാടി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
പാലായിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർമ്മപരിപാടിക്ക് രൂപം നൽകും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ആരംഭിച്ച് ഡിസംബർ 31 ന് മുമ്പ് പാലായെ സമ്പൂർണ്ണ മാലിന്യ മുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള സമയബന്ധിതമായ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. ഇതിൻ്റെ ഭാഗമായി ജനകീയ കമ്മിറ്റികളും രൂപീകരിക്കും.
ചടങ്ങിൽ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത സാമുദായിക നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ, സി ഡി എസ് ഭാരവാഹികൾ, പരിസ്ഥിതി, ശാസ്ത്ര-സാംസ്കാരിക സംഘടനകൾ, വനിത, യുവജന, ട്രേഡ് യൂണിയൻ സംഘടനപ്രതിനിധികൾ, സ്കൂൾ കോളജ് പ്രിൻസിപ്പൽമാർ, എൻ എസ് എസ്, എൻ സി സി, കോ-ഓർഡിനേറ്റർമാർ, സർവ്വീസ് പെൻഷൻ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments