Latest News
Loading...

രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് ഉജ്ജ്വല വിജയം



എരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ വച്ച് നടന്ന രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ എല്ലാ വിഭാഗത്തിലും നേട്ടം കരസ്ഥമാക്കി. ആൺകുട്ടികളുടെ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലും പെൺകുട്ടികളുടെ ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലും അൽഫോൻസാ ഹൈസ്കൂൾ ഒന്നാമത് എത്തി.



 ആൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ അഡോൺ ഡരിസ്, ചന്ദ്രു സുമേഷ്, അലക്സ്‌ അനു, അഭിമന്യു ജയലാൽ, മാർട്ടിൻ മനോജ്‌, റിജിത് റിൻസ്, നെവിൻ ഷാജി എന്നിവരും ജൂനിയർ വിഭാഗത്തിൽ രാഹുൽ ക്രിസ്റ്റീൻ, റോഷൻ ക്രിസ്റ്റിൻ, നോയൽ സാം, ജിത്തു മനു, സൂര്യൻ സുമേഷ്, ആൽബിൻ അനീഷ്, ആൽഫിൻ അനീഷ്, അൽഫോൻസ് ജേക്കബ്, റോഷൻ പി ജോൺസൻ എന്നിവരും പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ ധനുജ കെ ദേവേഷ്, എൻജിൽ വി ഷിജു, നേഹ റോസ് ജോഷി, അന്ന ട്രീസ ഫ്രാൻസിസ്, സഞ്ചന പ്രസാദ്, കാതറിൻ ഡെന്നി, എൻജിൽ ഓസ്റ്റിൻ
 എന്നിവരും പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ അഭിയ ജെയ്സൺ, ഫെബിന പോൾ, ജ്യോതി ലക്ഷ്മി, എമിമ കുര്യൻ, അക്ഷയ ബിജു, ബിൻസ മരിയ ജെന്നി, എൽസ മേരി ജെയിംസ് എന്നിവരും ആണ് അൽഫോൻസാ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്.

 ടീം മാനേജർ അലൻ മാനുവൽ അലോഷ്യസ്, വാകക്കാട് സ്കൂളിലെ കായികാ അധ്യാപകനും കോച്ചുമായ മനു ജെയിംസ്, അധ്യാപകരായ ജോസഫ് കെ വി, ജൂബി അഗസ്റ്റിൻ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം കൊടുത്തത്. മികച്ച വിജയം നേടിയ കുട്ടികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ്  സി. റ്റെസ്, പിടിഎ പ്രസിഡൻറ് റോബിൻ എപ്രേം എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻ്റും സ്റ്റാഫും രക്ഷകർത്തൃ കൂട്ടായ്മയും വിദ്യാർത്ഥികളും അഭിനന്ദിച്ചു.



   




Post a Comment

0 Comments