Latest News
Loading...

ലഹരി വിമുക്ത വിദ്യാലയ ദിനാചരണ പരിപാടിയുടെ പാലാ രൂപതാതല ഉദ്ഘാടനം



ലഹരി വിമുക്ത വിദ്യാലയ ദിനാചരണ പരിപാടിയുടെ പാലാ രൂപതാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കോര്‍പ്പറേറ്റ് എജ്യൂക്കെഷനല്‍ എജന്‍സി സെക്രട്ടറി ഫാദര്‍ ബര്‍ക്കുമന്‍സ് കുന്നും പുറം ഉദ്ഘാടനംചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്  ടീച്ചേഴ്‌സ് ഗില്‍ഡ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 




.സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ലഹരിവിമുക്ത വിദ്യാലയ ദിനാചരണത്തിന്റെ പാലാരൂപതാ തല ഉദ്‌ലാടനമാണ് പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നത്. ലഹരിവ്യാപനത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികളുടെ റാലിക്കു ശേഷമാണ്  ഉദ്ഘാടന സമ്മേളനം നടന്നത്. പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം നിര്‍വഹിച്ചു. 

സമൂഹത്തെ നാശത്തിലേക്കു നയിക്കുകയും യുവജനതയുടെ ബോധമണ്ഡലത്തെ തകര്‍ക്കുകയും ചെയ്യുന്ന ലഹരിയ്ക്ക് അടിമപ്പെടാതെ ഒഴിഞ്ഞു നില്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് ഫാദര്‍ ബര്‍ക്കുമന്‍സ് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അദ്ദേഹം ചൊല്ലി ക്കൊടുത്തു. ടീേച്ചഴ്‌സ് ഗില്‍ഡ് പാല രൂപത ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വരകുകാലാപറമ്പില്‍ അധ്യക്ഷനായിരുന്നു ടീച്ചേഴ്‌സ് ഗില്‍ഡ് മധ്യമേഖല പ്രസിഡന്റ് ജോബി വര്‍ഗീസ് കുളത്തറ, ഗില്‍ഡ് രൂപതാ സെകട്ടറി ജോബറ്റ് തോമസ് വിദ്യാര്‍ത്ഥി പ്രതിനിധികളായ ജോര്‍ജ് ബാസ്റ്റ്യന്‍, സിറിയക് ഡയസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റജിമോന്‍ മാത്യു, ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. 

രൂപതയിലെ എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ പരിപാടികള്‍ നടന്നു . ഓരോ മാസവും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അധ്യാപകര്‍പറഞ്ഞു. 





വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments