Latest News
Loading...

സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു.



മേലുകാവ്: സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. തീക്കോയി ഞണ്ടുകല്ല് പടിയപള്ളിൽ പി.എൻ. അനിൽകുമാർ (മുരളി-53) ആണ് മരിച്ചത്.  മേലുകാവ് കാഞ്ഞിരംകവലയിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആശാരിപ്പണിക്കാരനായിരുന്ന അനിൽകുമാർ ജോലി സംബന്ധമായ ആവശ്യത്തിന് മുട്ടം ഭാഗത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. 


അനിൽകുമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാഞ്ഞിരംകവലയിൽ വച്ച് കാറിടിക്കുകയായിരുന്നു. മുട്ടത്തു നിന്നും ഈരാറ്റുപേട്ട പോകുകയായിരുന്നു കാർ. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുജ പാല മാളിയേക്കൽ കുടുംബാംഗം. മക്കൾ: അനശ്വര, അശ്വിനി. മരുമകൻ: സൂരജ് എറണാകുളം. സംസ്‌കാരം ഞായറാഴ്ച പത്തിന് വീട്ടുവളപ്പിൽ


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments