Latest News
Loading...

എന്ന് നന്നാക്കും. ? കവിത പാടി കടപുഴ പാലം.




മൂന്നിലവ് കടുപുഴപ്പാലം തകര്‍ന്നിട്ട്  രണ്ട് വര്‍ഷം തികയുമ്പോള്‍  നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഉപയോഗപ്രദമായ ഈ പാലം ഇത് വരെ പുനര്‍നിര്‍മ്മിക്കത്തതിന്റെ പ്രതിഷേധം കവിതയിലൂടെ അറിയിക്കുകയാണ് റോബിന്‍ ഇരുമാപ്ര. പണി വൈകുന്നതിന്റെ  കാരണം എന്തുതന്നെ ആയാലും റോബിന്‍ ഇരുമാപ്രക്ക് ചേതനയറ്റ് കിടക്കുന്ന പാലത്തിന്റെ വ്യസനം സമൂഹത്തോട് വിളിച്ചു പറയാന്‍ ഉള്ളത് കവിതയിലൂടെയാണ്. ഇത് ആരെയും കുറ്റപ്പെടുത്താനോ നോവിക്കാനോ അല്ലയെന്നും തികച്ചും കലാസൃഷ്ടി ആണെന്നും റോബിന്‍ പറഞ്ഞു.             




കവിത                     

 "പാലം കടക്കുവോളം" സായന്തനത്തിൻ തീരത്തിരിപ്പൂ ഞാനീ ശോണയരുണനറബിക്കടലിൽ മറയുന്നതും കാത്തു കാത്തു.
 ഓർമ്മതൻ ഏടുകൾ കടൽക്കാറ്റടിച്ചൊന്നൊ-ന്നായ് മറിയുന്നു.
സ്മൃതി നിറയുന്നൂ ജീവിത- ചിത്രജാലകം തുറക്കുന്നു.
പ്രതാപസൂര്യനുദിച്ചിരുന്നോരാദിനരാത്രങ്ങൾ പോയി മറഞ്ഞിരുന്നു കേവലൻ ശരശയ്യയിൽ കിടക്കുമോരാചാര്യൻ ഞാനിന്ന്.
ഏറെ പ്രയത്നിച്ചെൻ ജന്മനാടിനെ സേവിച്ചു പാലിച്ചു ഞാൻ നിയമങ്ങളും ചോര- ഏറിൽ വീണപ്പോഴും പതറീല ഞാൻ.
എങ്കിലും ബ്രൂട്ടസുമാർ വീഴ്ത്തിയെന്നെ കുത്തി  പിന്നിൽ നിന്നും നിരന്തരം
എൻ വീഴ്ച താഴ്ചകൾ ജന്മലക്ഷ്യങ്ങളായ് കരുതുവോർ പിന്നെ 
മൂടിയെൻ പ്രാണനെ അപവാദ ശരങ്ങളായ്.
ജീവൻ തുടിക്കുമെൻ ഹൃദയത്തിൽ അവർ വച്ചു റീത്തുകൾ ഉയർത്തി
ഈഗുലാവുകൾ, കൊടി കുത്തിയും നിറുത്തീ.
യഞ്ജരുക്കങളിൽ 
ശ്രുതിചേർത്തവർ പാടീ കഥ, എൻ കീർത്തിയിൻ തിരശീലയും ചീന്തി.
കരുതിയതാമെൻ കരങ്ങളിലാണീ ഉറപ്പിച്ചൂ-
കശ്മലർ വീണ്ടും ഇവൻ ഉണരല്ലേ സ്വാമീയൊരിക്കലും. അപരന്റെ കണ്ണീർ നെഞ്ചേറ്റു വാങ്ങി ഞാനരചനായി ജനകീയ- രചനായി അത്താണിയായി സാധു ജന്മങ്ങൾക്ക്
 കടന്നവരെന്നിലൂടങ്ങ് മറുകര എത്തിയോരനേകർ  നന്ദിക്കായ് കാത്തീല നന്മ ചെയ്യുന്നതേ മുഖ്യം ഉണ്മയുള്ള കാലത്തോളവുമുപകാരമായിരിക്കണം  മമജീവിതം
കാലചക്ര പ്രവാഹത്തിൽ രൂപ മാറ്റങ്ങളേറെ വന്നു ബലഹീനൻ കാലുകൾ ദ്രവിച്ചും
കായം പൊടിഞ്ഞും ജീവനാഡികൾ തകർന്നുമിന്നുകാക്കുന്നേനണിയുന്നേൻ മരണഭാഗ്യം പാലമായോനെൻ ജീവിതമിരുകരകളെ ചേർത്തുനിർത്തീ മണ്ണിൽ  ജനജീവിതവുമെളുതായീ.
എങ്കിലും പിടയുന്ന- 
വേദനയാലിടറിവീഴുമ്പോഴും ചിലർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേൾക്കാതെയുമിനിയും ചിലർ. 
വയോവൃദ്ധനെ തഴഞ്ഞും 
പുതുപാലങ്ങളെ തെരഞ്ഞും ചിലർ. കാലമേ എനിക്ക് നീതി ചെയ്യൂ നീ എങ്കിലും കർമ്മസസാക്ഷിയെ. നാടിനായി സമർപ്പിച്ചെൻ ജീവിതം വീടും മറന്ന് വീട്ടുകാര്യങ്ങളും എരിതീയിലെൻ ജീവിതമെരിഞ്ഞടങ്ങുമ്പോഴും പകരുന്നു എണ്ണയതിൽ ചിലർ  കുശാഗ്രബുദ്ധികൾ 
ഒടുവിൽ തുരുമ്പിച്ചെൻ ഗാത്രമുതിർന്നു വീഴുമ്പോഴും പ്രാണൻ മഴ മഞ്ഞുകളേറ്റുരുകി വീഴുമ്പോഴും  കണ്ടുനിന്നു ഹസിക്കുന്നനേകരുണ്ടെ-ന്ന സത്യം  കണ്ടറിയുന്നേനിന്നുഞാൻ  
നെഞ്ചിലൊരുനരിപ്പോടെരിയുന്നു പാലമായി 
കടപുഴപ്പാലമായനേകർക്ക് കടക്കുവാൻ ഉള്ള പാതയൊരു ജന്മം ഇങ്ങിനി വേണ്ടേ വേണ്ട
എങ്കിലും നല്ല നാളുകൾ വരട്ടെ ജനതയ്ക്ക് പുതുപാലങ്ങളും എന്നുള്ള പ്രാർത്ഥന ചൊല്ലി  ചൊല്ലി പിന്നെയും തോണി തുഴയുന്നു പുഴ പിന്നെയും ഒഴുകട്ടെ പിന്നെയും..... 

റോബിൻ ഇരുമാപ്ര

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments