Latest News
Loading...

അവലോകന യോഗം അരുണാപുരം റെസ്റ്റ് ഹൗസിൽ ചേർന്നു



പാലാ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശനങ്ങൾ പരിഹരിക്കുന്നതിനും മാസം തോറും ചേരുന്ന അവലോകന യോഗം അരുണാപുരം റെസ്റ്റ് ഹൗസിൽ ചേർന്നു. മാണി സി കാപ്പൻ എം.എൽ.എ യുടെ അധ്യക്ഷതയിലായിരുന്നു യോഗം . 

കളരിയാമാക്കൽ പാലവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 19 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തികരിച്ചതായും എം എൽ എ അറിയിച്ചു. കണ്ടിജെൻസി ചാർജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂർത്തീകരിക്കേണ്ടത് . എത്രയും വേഗം നിർമ്മാണം പുനരാരംഭിക്കാൻ കഴിയുമെന്ന് എം.എൽ എ അറിയിച്ചു.

നിവർവ്യൂ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് കോമളം ഹോട്ടൽ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന നടത്തുകയും ബന്ധപ്പെട്ടവരുടെ യോഗം എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത പ്രശ്നം പരിഹരിക്കും. രാമപുരം മാറി ക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ എം.എൽ.എ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.






മാനത്തൂർ നെല്ലിയാനിക്കുന്ന് റോഡ് മെയിന്റൻസ് സ്കീമിൽ 1.50 കി.മീ ദൂരം പുനരുദ്ധരിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായതായി എം.എൽ.എ അറിയിച്ചു. പാലാ സെന്റ് തോമസ് കോളേജ് മുതൽ പുലിയന്നൂർ പാലം വരെയുള്ള റോഡിന്റെ സൈഡ് ഐറിഷ് സയിൻ നടത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായതായി അസി.എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു.
ബഡ് ജറ്റിൽ അനുവദിച്ച കുരിശുങ്കൽ പാലവുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുടെ സഹായം ഉണ്ടാകണമെന്ന് പാലം വിഭാഗംഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഇടയാറ്റ് ഗണപതി ക്ഷേത്രം പാലം നിർമ്മിക്കുന്നതിന് പഞ്ചായത്തിന്റെ തീരുമാനം അടിയന്തരമായി ലഭ്യമാക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. കടവുപുഴ പാലം നിർമ്മാണം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചക്കാമ്പുഴ ഗവൺമെന്റ് സ്കൂളിന്റെ കെട്ടിടം നിർമ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നൽകുന്നതിന് രാമപുരം പഞ്ചായത്തിന് നിർദ്ദേശം നൽകി.

മാസംതോറും നടക്കുന്ന ഈ യോഗം പ്രവൃത്തികളുടെ പുരോഗതി വേഗത്തിൽ ആക്കുന്നതിനും തടസ്സങ്ങൾ പരിചാരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം,കെട്ടിടവിഭാഗം മെയിന്റനൻസ് കെ.എസ്.റ്റി.പി തുടങ്ങിയ വിഭാഗങ്ങളിലെ അസി.എൻജിനീയർ മുതൽ എക്സിക്യൂട്ടീവ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.



   




Post a Comment

0 Comments