Latest News
Loading...

പാലാ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ നാളെ അരങ്ങിലേയ്ക്ക്



പാലാ മുന്‍ നഗരസഭാധ്യക്ഷയും അധ്യാപികയുമായ പ്രൊഫ. സെലിന്‍ റോയി നൃത്തരംഗത്തേയ്ക്ക്. തന്റെ 63മത്തെ വയസ്സിലാണ് സെലിന്‍ റോയി നൃത്തരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്.  അധ്യാപന രംഗത്തും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായ സെലിന്‍ റോയി ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് നൃത്തം പഠിക്കാനാരംഭിച്ചത്. 




പാലാ രാഗമാലിക നൃത്ത സംഗീത വിദ്യാലയത്തില്‍ നൃത്താധികയായ പുഷ്പ രാജുവിന്റെ ശിക്ഷണത്തിലായിരുന്നു നൃത്ത പരിശീലനം. 5 വര്‍ഷത്തെ പരിശീലനത്തിനു ശേഷം നാളെ വൈകീട്ട് 6 ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ഭരതനാട്യ കച്ചേരിയിലാണ് അരങ്ങേറ്റം. ചലച്ചിത്ര താരം മായ ഉദ്ഘാടനം ചെയ്യും. ഡോ രാജു D കൃഷ്ണപുരം രവി പാലാ തുടങ്ങിയവര്‍ പങ്കെടുക്കും. 



33വര്‍ഷം അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് അധ്യാപികയായിരുന്ന സെലിന്‍ റോയി 2010 മുതല്‍ പത്തുവര്‍ഷക്കാലം നഗരസഭംഗമായും 2018 ല്‍ നഗരസഭാ ചെയര്‍ പേഴ്‌സണായും പ്രവര്‍ത്തിച്ചിരുന്നു. 

   




Post a Comment

0 Comments