Latest News
Loading...

പ്രവിത്താനം തിരുഹ്യദയ കപ്പേള മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ കർമ്മം നിർവഹിക്കും




പ്രവിത്താനം : പ്രവിത്താനം ടൗണിലും,സമീപപ്രദേശത്തുമുള്ള നാനാ ജാതി മതസ്ഥരായ ജനങ്ങൾക്ക് ആത്മീയവും ഭൗതികവുമായ ഉണർവ്വും, സന്തോഷവും പ്രദാനം ചെയ്യുന്ന തിരുഹ്യദയ കപ്പേളയിൽ 
വിശുദ്ധ മിഖായേൽ റേശ്ശ് മാലാഖയുടെ തിരുനാൾ ദിനമായ  വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്  പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ്  കല്ലറങ്ങാട്ട് കൂദാശ കർമ്മം നിർവഹിക്കും. പ്രവിത്താനം ടൗണിൻ്റെ യശസ്സ് വാനോളം ഉയർത്തുന്ന പ്രശസ്തമായ  ക്ലോക്ക് ടവർ ഉദ്ഘാടനം ചെയ്യും.



വിശുദ്ധ കുർബാനക്കുശേഷം ചെണ്ടമേളം, പായസവിതരണം, ആകാശവിസ്മയ കാഴ്ചകളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.     സംഘാടകസമിതി അദ്ധ്യക്ഷൻ റവ :ഫാ.ജോർജ് വേളൂപ്പറമ്പിൽ,വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേൽ,ജിമ്മിച്ചൻ സി.എ.,ഷാജി കിഴക്കേക്കര,സുനിൽകുമാർ, ഷാജി ബി തോപ്പിൽ, സുജിത് ജി നായർ, റോയി തോമസ്‌.സതീഷ് ചീങ്കല്ലേൽ, ബെന്നി     പന്താംപൊതി,തോമാച്ചൻ മണക്കാട്ട്, ടോമി മറ്റപ്പള്ളി, സണ്ണി കണ്ണംകുളം സോജൻ കണ്ണംകുളം ഷിബു തെക്കൻചേരി.റോയി ചാമക്കാല, എന്നിവർ നേത്യത്വം നൽകും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments