പാലാ അരുണാപുരത്ത് പുലിയന്നൂർ ജംഗ്ഷനിൽ ടാങ്കർ ലോറിയിൽ കാറിടിച്ച് കാർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ ഏലിക്കുട്ടി, തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. അരുണാപുരത്ത് ബൈപ്പാസ് റോഡ് പ്രധാന റോഡുമായി സന്ധിക്കുന്ന ഭാഗത്തായിരുന്നു രാവിലെ 9 മണിയോടെ അപകടം.
ഏലിക്കുട്ടിയുടെ ചികിത്സ ആവശ്യത്തിനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഇരുമ്പനത്ത് നിന്നും കട്ടപ്പനയിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കർ ലോറിയിലാണ് കാറിടിച്ചത്. ബൈപ്പാസിൽ നിന്നും പ്രധാന റോഡിലേക്ക് കടന്ന കാർ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചെങ്കിലും ലോറിയുടെ മധ്യഭാഗത്തായി കാർ ഇടിക്കുകയായിരുന്നു.
ഏലികുട്ടിയുടെ തലയ്ക്ക് ചെറിയ പരിക്കുണ്ട് തോമസിനും ചെറിയ പരിക്കേറ്റു. ഇരുവരെയും പാലായിൽ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ പഠനങ്ങൾ നടന്നെങ്കിലും ഒന്ന് പ്രാവർത്തികമായിട്ടില്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments