പാലാ നഗരസഭയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു. മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും പാല നഗരസഭ കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൊതുസംരംഭകരെ കണ്ടെത്തുന്നതിനും അതിനാവശ്യമായ നടപടിക്രമങ്ങളെ കുറിച്ച് അറിവ് പകരുന്നതിനും ആയിരുന്നു ശില്പശാല മീനച്ചിൽ ഉപജില്ല വ്യവസായ ഓഫീസർ മാത്യു മുഖ്യപ്രഭാഷണം നടത്തി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ നഗരസഭ ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു ശിൽപ്പശാലയിൽ പൊതുസംരംഭകരായ ധാരാളം യുവാക്കളും പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments