Latest News
Loading...

വാഹനാപകടത്തിൽ മരിച്ചു


ഈരാറ്റുപേട്ട നടയ്ക്കൽ സഫാ നഗർ മാങ്കുഴയ്ക്കൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബ് (41) വാഹന അപകടത്തിൽ മരിച്ചു.



വെള്ളിയാഴ്ച വൈകുന്നേരം 5 ന് ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടയ്ക്കൽ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് റോഡിൽ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളക്കത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 3 മണിയോടു കൂടി മരണപെടുകയായിരുന്നു. 


ഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു. ഭാര്യ . അമീന
മക്കൾ മുഹമ്മദ് അർഷദ്, മുഹമ്മദ് മുഹിദ്ദീൻ, ഹാദിയ, ഹർഷിയ. മൃതദേഹം ഈരാറ്റുപേട്ട പുത്തൻ പള്ളി കബർസ്ഥാനിൽ കബറടക്കി.




   




Post a Comment

0 Comments