ദക്ഷിണ കേരള ലജനത്തിൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല സംഘടിപ്പിക്കുന്ന നബിദിന റാലിയും പൊതുസമ്മേളനവും വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച രാവിലെ 7 30ന് പുത്തൻ പള്ളി ജംഗ്ഷനിൽ നിന്നും മദ്രസ വിദ്യാർത്ഥികളുടെ വർണ്ണശബളമായ ഘോഷയാത്രയും, വൈകുന്നേരം അഞ്ചുമണിക്ക് കടുവാമൂഴിഴി മസ്ജിദുന്നൂർ അങ്കണത്തിൽ നിന്നും ബഹുജന റാലിയും തുടർന്ന് നൈനാർ പള്ളി ഹാളിൽ പൊതുസമ്മേളനവും നടത്തപ്പെടുന്നു.
ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി തലനാട് അധ്യക്ഷതവഹിക്കും. യോഗത്തിൽ . സിദ്ദീഖിയ അറബി കോളേജ് പ്രിൻസിപ്പാളും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അബ്ദുസ്സലാം മൗലവി ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ജനറൽ സെക്രട്ടറി ഹാഷിം മാന്നാനി സ്വാഗതം ആശംസിക്കും. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിക്കും. മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് തടിക്കാട് സഹീദ് ഫൈസി സംസാരിക്കും. സംഘടനാ നേതാക്കളും വിവിധ മഹൽ ജമാഅത്തിലെ ഇമാമുമാരും സംസാരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments