തിടനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ആശാ ജോർജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ്. പഞ്ചായത്തംഗം സന്ധ്യ ശിവകുമാർ, എസ്.എം.സി. ചെയർമാൻ കെ.വി. അലക്‌സാണ്ടർ, ബ്ലോക്ക് പ്രൊജക്റ്റ് ഓഫീസർ ബിൻസ് ജോസഫ്, എച്ച്.എം .ഇൻ ചാർജ് ജിൻസി ജോസഫ്, പ്രിൻസിപ്പൽ ശാലിനി റാണി, പി.ടി.എ. പ്രസിഡന്റ് പി.ആർ. സന്തോഷ്, എം.പി.ടി.എ. പ്രസിഡന്റ് ആശാ ഷെൽജി, കെ.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments