Latest News
Loading...

വിളവെടുപ്പ് നടത്തി.



ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ നേത്യത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി. വെണ്ട, തക്കാളി ,പച്ചമുളക്, വഴുതന, ചീര എന്നിവയാണ് ഇപ്പോൾ കൃഷി ചെയ്തിട്ടുള്ളത്. 



പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും സാമാന്യം നല്ല വിളവ് ലഭിച്ചു. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനായാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള പോളി ഹൗസ് ഫാമിങ്, പ്രസിഷൻ ഫാമിങ് എന്നീ മാർഗങ്ങളിലൂടെയും കൃഷി ചെയ്തുവരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments