എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെൽ വിഭാവനം ചെയ്യുന്ന സ്നേഹവീട് പദ്ധതിക്ക് തുടക്കമായി. മേലുകാവ് ഹെൻറി ബേക്കർ കോളേജും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന സ്നേഹ വീടിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർ തറക്കല്ലിടൽ ചടങ്ങിന് നേതൃത്വം നൽകി.
.ഇടമറുക് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് കൊച്ചു മുറിയിൽ ആശിർവാദം നൽകി. നിർധനരായ കുടുംബങ്ങൾക്ക് സ്നേഹ ഭവനങ്ങൾ ഒരുക്കുക എന്നതാണ് സ്നേഹവീട് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ.ജി എസ് ഗിരീഷ് കുമാർ അറിയിച്ചു.
.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ശ്രീമതി ആഷ്‌ലി മെറീന മാത്യു, എൻഎസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വംa നൽകി.
0 Comments