പാലാ ഇടമറ്റം അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയിയുടെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചു. മുന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ആശ്രമ മഠാധിപധി യതീശ്വരാമൃത ചൈതന്യ അദ്ധ്യക്ഷത വഹിച്ചു.
രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച പ്രാര്‍ത്ഥ ൃനാ യജ്ഞത്തില്‍ ലളിതാ സഹസ്രനാമാര്‍ച്ചന, ഗുരുപാദു ക പൂജ, 70 ദീപം തെളിയിച്ചു കൊണ്ട് ലോകശാന്തിക്കായു ള്ള പ്രാര്‍ത്ഥന തുടങ്ങിയവയുമുണ്ടായിരുന്നു.വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളി ല്‍ 70 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സെമിനാര്‍, 70 വീ ടുകളില്‍ വിശ്വശാന്തിക്കുവേണ്ടി ലളിതാ സഹസ്രനാമാര്‍ച്ചന ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശ്രമ മഠാധിപധി യതീശ്വരാമൃത ചൈതന്യ അറിയിച്ചു.
യോഗത്തില്‍ അഡ്വ. രാജേഷ് പല്ലാട്ട്, പ്രൊഫ. സുകുമാരന്‍, ബിജു കൊല്ലപ്പിള്ളി, സോജാ ഗോപാല കൃഷ്ണന്‍ പ്രസംഗിച്ചു. അംബികാ വിദ്യാഭവനിലെ കുട്ടികള്‍ അടക്കം 70 കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 70 വൃക്ഷ തൈക ളുടെ വിതരണോദ്ഘാടനം, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയരായ 70 അമ്മമാരെ ആദരിക്കുന്നതിന്റെ ഉദ്ഘാ ടനം തുടങ്ങിയവയും നടന്നു. സുജാത രാമപുരം, ജയശ്രീ വിനോദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments