അധ്യാപകദിനം അവിസ്മരണീയമാക്കി കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച്.എസ്സ്.എസ്സിലെ കുട്ടികൾ . കൊഴുവനാൽ സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗം ചേർന്ന് ആശംസാ കാർഡുകളും പുഷ്പങ്ങളും നൽകി കുട്ടികൾ അധ്യാപകരെ സ്വീകരിച്ചു. തുടർന്ന് ക്ലബ്ബ് പ്രസിഡന്റ് നിയ മരിയ ജോബി , എലേന സൂസൻ ഷിബു ,ശ്രീലക്ഷ്മി P R തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഈ സ്കൂളിൽ 36 വർഷം സേവനം ചെയ്ത അധ്യാപക ദമ്പതിമാരായ തോണക്കര എബ്രാഹം സാറിനെയും ത്രേസ്യാമ്മ ടീച്ചറിനെയും വീട്ടിലെത്തി പൊന്നാടയണിച്ച് ആദരിച്ചു. പത്താം ക്ലാസ്സ് വിദ്യാർഥിനി അനന്യ ആർ നായർ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് അധ്യാപികയായി.
.പരിപാടികൾക്ക് റൂബിൾ ജോബി, ആര്യ നന്ദന A K , ജുവാൻ എസ്. കുമ്പുക്കൻ, അർച്ചന അഭിലാഷ്, ജോഷ്വാ അബ്രാഹം, അതുൽ ബിജു, അലൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments