Latest News
Loading...

കളരിയാന്മാക്കൽ കടവ് പാലം ഒരു വർഷത്തിനുള്ളിൽ തുറന്നുകൊടുക്കും: മാണി സി കാപ്പൻ


 ഒൻപതു വർഷം മുമ്പ് അപ്രോച്ച് റോഡ്, തുടർ റോഡ് സൗകര്യങ്ങൾ ഇല്ലാതെ നിർമ്മിച്ച കളരിയാന്മാക്കൽ പാലം ഒരു വർഷത്തിനുള്ള പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലത്തിൻ്റെ ആവശ്യത്തിനായി സർക്കാർ അനുവദിച്ച 13.39 കോടി രൂപ ഉപയോഗിച്ചു തുടർ റോഡിനായി ആവശ്യമുള്ള സ്ഥലം അക്വയർ ചെയ്യാനും അപ്രോച്ച് റോഡ് നിർമ്മിക്കാനും വിനിയോഗിക്കും. മന്ത്രിതലത്തിലും വകുപ്പുതലത്തിലും നടത്തിയ ചർച്ചകളെത്തുടർന്നാണിത്. 



.റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികൾക്കു തുടക്കമാകും. കണ്ടിന്‍ജെന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതോടെ എത്രയും വേഗം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്ന്  മാണി സി കാപ്പൻ  പറഞ്ഞു.


   




Post a Comment

0 Comments