പാലാ. സഹകരണ ജനപക്ഷ സ്ഥാനാർത്ഥികൾ ഇലക്ഷൻ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തു . മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, സെപ്റ്റംബർ 30 ആം തീയതി നടത്തുവാൻ ഇരുന്ന ഭരണ സമിതി തിരഞ്ഞെടുപ്പാണ് ബഹിഷ്കരിക്കുവാൻ തീരുമാനിച്ചത്. സഹകരണ മേഖലയെയും, തൊഴിലാളി പ്രസ്ഥാനങ്ങളെയും ഇടതുപക്ഷത്തിന് അടിയറവ് വെച്ച എംപ്ലോയീസ് ഫ്രണ്ട് നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.
എംപ്ലോയീസ് ഫ്രണ്ടിൽ ഉണ്ടായിരുന്ന അനിൽകുമാർ എം കെ മഞ്ഞപ്ലാക്കൽ, ജോ ജിയോ ജോസഫ്, ജോബിൻ എബ്രാഹം, ജോമി ജോസ്, നിധിൻ മൈക്കിൾ, പ്രിൻസ് ജോർജ്, ബൈജു. വി. തോമസ്, ഷവിൻ. കെ.വി, സണ്ണി ജോർജ്, മാനുഷ. എം.എം, സജിമോൻ. കെ.ആർ, സരുൺ സി സാബു, ജിസോയി തോമസ്, സുബിൻ റ്റി സാബു, ജോബിൻ ബെന്നി, സണ്ണി പാറടിയിൽ തുടങ്ങിയവരും, വിവിധ ബാങ്കുകളിലെ മറ്റ് നൂറോളം പ്രവർത്തകരും ഉടനെ രാജിവയ്ക്കുന്നതായും അറിയിച്ചു.
പ്രതിസന്ധിയിൽ നിൽക്കുന്ന സഹകരണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാതിരിക്കുവാൻ വേണ്ടിയാണ് ഇലക്ഷൻ ബഹിഷ്കരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടി ഏകപക്ഷീയമായി ഇടതുപക്ഷവും മാണി ഗ്രൂപ്പും എംപ്ലോയീസ് ഫ്രണ്ടും മറ്റൊരു വിഭാഗവും ചേർന്നുണ്ടാക്കിയ പാനലാണ് എതിർപക്ഷത്തുള്ളത്.
കേരളത്തിലെ സഹകരണ മേഖലയെ തച്ചുടയ്ക്കുന്ന സമീപകാലത്തെ ഇടതുപക്ഷ നടപടികൾക്ക് കൂട്ടുനിൽക്കുന്ന എംപ്ലോയീസ് ഫ്രണ്ടിലെ ഒരു വിഭാഗത്തിൻ്റെ പ്രവണതയാണ് ഈ കൂട്ടുകക്ഷി പാനൽ എന്നും ജനപക്ഷം ആരോപിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments