ഹോമിയോപ്പതി വകുപ്പിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കായി സസ്‌റ്റനബിൾ ഹെൽത്ത് എൻഹാൻസ്മെന്റ് SHE എന്ന പേരിൽ ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പാല നഗരസഭയുടെയും സർക്കാർ ഹോമിയോ ആശുപത്രിയുടെയും സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഹെൽത്ത് ക്യാമ്പയിൻ നടന്നു.
ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ ഹെൽത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു പാല ഗവൺമെൻറ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.കാർത്തിക വിജയകുമാർ ഗുഡ് ഹെൽത്ത് പ്രാക്ടീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി കോട്ടയം ഹോമിയോ DMO ഡോ. മിനി കെ എസ് പദ്ധതി വിശദീകരണം നടത്തി .
നഗരസഭ കാൺസിലർ ബിജി ജോജോ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ ചെറിയാൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികൾ പങ്കെടുത്തു ചികിത്സ ആവശ്യമായ ആളുകൾക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി സെൻററുകളിൽ പരിശോധനയും തുടർച്ചയും ഉറപ്പാക്കും മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ് തൈറോയ്ഡ് ,പ്രീ ഹൈപ്പർ ടെൻഷൻ ,പ്രീ ഡയബറ്റിക് രോഗങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള ബോധവൽക്കരണമാണ് ക്യാമ്പയിനിലൂടെ നടത്തപ്പെടുന്നത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments