Latest News
Loading...

കനത്ത മഴ. 2 ഇടങ്ങളില്‍ ഉരുള്‍പൊട്ടി


പെട്ടെന്നുണ്ടായ ശക്തമായ മഴയില്‍ തീക്കോയി പഞ്ചായത്തില്‍ 2 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായി പ്രാഥമിക വിവരം. തീക്കോയി ഇഞ്ചിപ്പാര, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയതായി വിവരം ലഭിച്ചിരിക്കുന്നത്. ചാത്തപ്പുഴ വെള്ളം ഉയരുന്നതും ആശങ്കയാകുന്നുണ്ട്. നിവവില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.






.വാഗമണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും മുടങ്ങി. രണ്ടിടത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കാനുള്ള നടപടികള്‍ ജെസിബി എത്തിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. 



തലനാട് പഞ്ചായത്തിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നേരെ വൈകിയതോടെ പലയിടത്തു നിന്നും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തീക്കോയി ഭാഗത്ത് വെള്ളം ഉയര്‍ന്ന് പാലം വെള്ളത്തില്‍ മുങ്ങി. വിവിധ രോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. 



വാഗമണ്‍ റോഡില്‍ നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കും തിരിച്ചമുള്ള ഗതാഗതം ബ്ലോക്ക് ചെയ്തു. തടസ്സം മാറ്റിയ ശേഷമാകും വാഹനഗതാഗതം അനുവദിക്കുക. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പും തയാറായിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.

ഗതാഗതം നിരോധിച്ചു    

കോട്ടയം: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.



വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments