ലഹരി ഉപേക്ഷിക്കു ജിവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ രക്ഷിതാക്കള്‍ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് സ്‌കൂളില്‍ തീര്‍ത്ത വിശാല ക്യാന്‍വാസില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒപ്പുശേഖരണം നടത്തി.
. ലഹരിക്ക് എതിരേ ഉള്ള പോരാട്ടങ്ങളും ബോധവല്‍ക്കരണങ്ങളും കുടുംബത്തില്‍ നിaന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് സ്‌കുളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കൂട്ടിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഹെഡ് മാസ്റ്റര്‍ സാബു മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തില്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments