Latest News
Loading...

അവാർഡ് വിജയാഘോഷവും അൽഫോൻസിയൻ കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്ഘാടനവും



പാല അൽഫോൻസാ കോളേജിൽ ജീ .വി .രാജ അവാർഡ് വിജയാഘോഷവും അൽഫോൻസിയൻ  കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്ഘാടനവും നടന്നു. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. ജോസ് കെ മാണി എംപി അൽഫോൻസിയൺ കമ്മ്യൂണിറ്റി കോളേജിന്റെ പ്രോസ്പെക്ടസ് റിലീസ് ചെയ്ത് സംസാരിച്ചു .


കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പദ്മശ്രീ ഷൈനി വിൽസൺ കായിക അധ്യാപകൻ തങ്കച്ചൻ മാത്യുവിനെ ആദരിച്ചു  മുഖ്യ പ്രസംഗം നടത്തി. കോളേജിലെ മുൻകാല കായിക അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കോളേജ് ബർസാർ ഫാ.ജോസ് ജോസഫ് ,കോളേജ് പ്രിൻസിപ്പൽ ഫാ.ഷാജി ജോൺ ,കോട്ടയം ഡിസ്റ്റ്രിക് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു വർഗീസ്, ഡോ.തങ്കച്ചൻ മാത്യു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് ജെയ്മോൾ പിജി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ മിനിമോൾ മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോളേജ് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പിടിഎ ഭാരവാഹികളും അഭ്യുദയാകാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments