Latest News
Loading...

ഫൊറോന യുവജന ക്യാമ്പ് നടത്തി.




 എസ് എം വൈ എം കെ സി വൈ എം കുറവലങ്ങാട് ഫൊറോനയിലെ യുവജനങ്ങൾക്കായി കുറവിലങ്ങാട് ഫൊറോന സമിതി യൂത്ത് ക്യാമ്പ് നടത്തി. പാലാ രൂപതയുടെ മുൻ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ്‌ *SKYG-33* എന്ന പേര് പ്രകാശനം ചെയ്തിരുന്നു. 




വിശുദ്ധ കുർബാനയോടെ ആരംഭിച്ച ക്യാമ്പ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി അനൂ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പാലാരൂപത പ്രസിഡൻറ് ശ്രീ. തോമസ് ബാബു, കുറവിലങ്ങാട് ഫൊറോന ഡയറക്ടർ റവ.ഫാ.ജോസഫ് ആലാനികൽ, ഫൊറോന പ്രസിഡൻറ് ശ്രീ. എബി ജോസഫ്, വൈസ് പ്രസിഡൻറ് കുമാരി. ടെസ്സ് ബി. വിനയാ, മറ്റ് ഫൊറോന ഭാരവാഹികൾ, 28 ഓളം വരുന്ന ക്യാമ്പ് കോഡിനേറ്റർ, 270 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. എട്ടിലധികം സെക്ഷനുകൾ ഉള്ള ക്യാമ്പ് വൈകുന്നേരം കൃത്യം 05:30ന് സമാപിച്ചു.


എസ്എംവൈഎം കെസിവൈഎം എന്ന പ്രസ്ഥാനത്തെ പറ്റിയും, നാല് ടീമുകൾ ആയി തിരിച്ചുള്ള ഐസ് ബ്രേക്കിംഗും, പിഎസ്‌സി കോച്ചിംഗ് അനന്തസാധ്യതകളെ പറ്റിയും, പേഴ്സണാലിറ്റി ഡെവലപ്മെൻറ്, ഫ്രണ്ട്ഷിപ്പിലെ ചതിക്കുഴികൾ, യൂത്ത് വിത്ത് ടുമാറോസ് എന്ന പേരിൽ ഒരു ഇന്ററാക്ഷൻ സെക്ഷനും, വിവിധയിനം കലാപരിപാടികളും ക്യാമ്പിന്റെ മനോഹാരിത കൂട്ടി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments