Latest News
Loading...

ബോക്സിംഗിൽ മുഹമ്മദ് ബിലാൽ വിജയി



കോട്ടയം ജില്ലാ സ്കൂൾ ഗെയിംസിൽ 58-60 കിലോഗ്രാം വിഭാഗത്തിൽ ബോക്സിംഗിൽ മുഹമ്മദ് ബിലാൽ H വിജയിയായി. പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ് ബിലാൽ. മുഹമ്മദ് ബിലാലിന് മധുരം നൽകി ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഭിനന്ദനം അറിയിച്ചു. 




ഈരാറ്റുപേട്ട ഉപജില്ലയിൽ നിന്നും ആദ്യമായാണ് സംസ്ഥാന ബോക്‌സിങ് ചാമ്പ്യൻഷിപ്പിന് ഒരാൾ യോഗ്യത നേടുന്നത്. ഈരാറ്റുപേട്ട സ്പോർട്സ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയാണ് ബിലാൽ. ആദ്യ ബാച്ചിൽ തന്നെ ഒരു കുട്ടിയെ സംസ്ഥാന ചാമ്പ്യൻഷിപ്പിന് പങ്കെടുപ്പിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഈരാറ്റുപേട്ട സ്പോർട്സ് അക്കാദമി ഡയറക്ടർ ഹിഷാം അനസ് പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






Post a Comment

0 Comments