Latest News
Loading...

രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷ്‌ രാജി വെക്കുക: ആർ എസ് പി



 രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ വെള്ളിലാപ്പിള്ളി, നഗ്യാകുളം റോഡിൽ രൂപപ്പെട്ട കുഴി, പലതവണ പഞ്ചായത്തിൽ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകാത്തതിൽ പ്രേതിഷേധിച്ച ആർ എസ് പി പാലാ മണ്ഡലം കമ്മിറ്റി അംഗവും, ആർ വൈ എഫ് ജില്ലാ കമ്മിറ്റി അംഗവുമായ കിരൺ നായർ ക്കെതിരെ കള്ള പരാതി കൊടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെക്കണമെന്ന് ആർ വൈ എഫ് ജില്ലാ പ്രസിഡന്റ്‌ അഖിൽ കുര്യൻ, ജില്ലാ സെക്രട്ടറി ടിംസ് തോമസ് എന്നിവർ പ്രസ്താവന യിലൂടെ അവശ്യ പ്പെട്ടു. 


പരാതി പിൻവലിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാപ്പ് പറഞ്ഞില്ലെങ്കിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടി കളുമായി മുന്നോട്ടു പോകും, സ്വന്തം ഭരണ പരാജയം മറക്കുന്നതിനായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മലർന്നു കിടന്നു തുപ്പുകയാണ്, പ്രതിഷേധിക്കുന്നവർക്കെതിരെ കള്ള പരാതി കൊടുക്കുന്ന പ്രസിഡന്റിന്റെ നടപടി ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കുകയില്ലെന്നും ആർ വൈ എഫ് നേതാക്കൾ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments