തീക്കോയി പഞ്ചായത്ത് നാലാം വാര്‍ഡില്‍ 30 ഏക്കറിന് സമീപം റോഡരികില്‍ കക്കൂസ് മാലിന്യം അടക്കം തള്ളി. മംഗളിഗിരി ഒറ്റയീട്ടി റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് റോഡിലും പറമ്പിലുമായി മാലിന്യം നിക്ഷേപിച്ചത്. ചാക്കുകളില്‍ കെട്ടിയ മാലിന്യത്തിനൊപ്പം പ്ലാസ്റ്റിക് കവറില്‍ കക്കൂസ് മാലിന്യവും കണ്ടെത്തി. രാവിലെ പറമ്പിലെത്തിയ ഉടമസ്ഥരാണ് മാലിന്യനിക്ഷേപം കണ്ടെത്തിയത്.
വൈകിട്ട് പ്ലാസ്റ്റിക് കവറുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ പൂഞ്ഞാറിലുള്ള Rose ബേക്കറിയുടെ അഡ്രസ് കണ്ടെത്തുകയും ചെയ്തു. 14 ചാക്കുകളില്‍ കക്കൂസ് മാലിന്യവും 9 ചാക്കുകളില്‍ ബേക്കറി മാലിന്യങ്ങളുമാണ് ഉണ്ടായിരുന്നത്. പഞ്ചായത്ത് അംഗം രതീഷ് പി.എസും നാട്ടുകാരും ചേര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.
രാത്രിയിലാണ് മാലിന്യമിട്ടതെന്നാണ് കരുതുന്നത്. കക്കൂസ് മാലിന്യം പൊട്ടിയൊഴുകിയ നിലയിലായിരുന്നു. എച്ച്.സി പദ്മകുമാര്‍, പ്ലാനിംഗ് ക്ലര്‍ക്ക് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ബേക്കറിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ മാലിന്യം തിരികെയെടുക്കാമെന്ന് അറിയിച്ചതായി പഞ്ചായത്തംഗം പറഞ്ഞു. ഇവിടെ 2 വര്‍ഷത്തിനിടെ നിരവധി തവണ മാലിന്യനിക്ഷേപം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
0 Comments